ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞു

single-img
9 August 2011

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. പകരം ചുമതല റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി. പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്നു ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് സ്പെഷല്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു നടപടി.

ഇതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഘടകകക്ഷി നേതാക്കളുമായി രാവിലെ ചര്‍ച്ച നടത്തിയിരുന്നു.ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയുന്ന കാര്യത്തില്‍ ഇന്നലെ തന്നെ ധാരണയിലെത്തിയിരുന്നു. നീതിന്യായ പീഠത്തോട് ബഹുമാനമുണ്ടെന്നും ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.