തേജാഭായ് 26ന്

single-img
5 August 2011

മലേഷ്യയില്‍ കിരീടം വയ്ക്കാത്ത ഒരു രാജാവുണ്ട്; അധോലോക രാജാവ്. തേജാഭായ്! അതാണ് ആ രാജാവിന്റെ പേര്. മലേഷ്യയെ തന്റെ കൈവിരല്‍ത്തു മ്പിലിട്ട് അമ്മാനമാടുന്ന തേജാഭായ് വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. അസാധ്യമായി ഒന്നുമില്ലെന്ന പദമാണ് തേജാഭായിയുടെ നിഘണ്ടുവിലുള്ളത്. പക്ഷേ ഒരിക്കല്‍ തേജാഭായിയുടെ ചുവടുകള്‍ പിഴച്ചു. സുന്ദരിയായ വേദികയുടെ മുന്നില്‍.

പ്രണയം! അതിന്റെ തീവ്രത മനസിലാക്കിയ തേജാഭായ് മെല്ലെ മെല്ലെ പുതിയ ഒരു മനുഷ്യനാകുന്നു. വേദികയെ സ്വന്തമാക്കുക തേജാഭായിക്ക് എളുപ്പമുള്ള സംഗതിയായിരുന്നില്ല. പക്ഷേ, എന്തുവിലകൊടുത്തും വേദികയെ സ്വന്തമാക്കണമെന്ന മോഹം തേജാഭായിയുടെ മനസില്‍ നിറയുമ്പോള്‍ അയാള്‍ തന്റെ ലക്ഷ്യത്തിലേക്ക് പുറപ്പെടുന്നു. പക്ഷേ അവിടെ തേജാഭായിയെ കാത്തിരുന്നത് ഒട്ടേറെ സമസ്യകളാണ്. ഈ കുരുക്കുകളില്‍ നിന് തലയൂരി തേജാഭായി വേദികയെ തന്റെ പ്രിയ സഖിയാക്കുമോ?

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ദീപു കരുണാകരന്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ തേജാഭായ് ആന്റ് ഫാമിലി എന്ന തന്റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് പകരുന്നത്. തേജാഭായ് എന്ന ടൈറ്റില്‍ റോളില്‍ പൃഥ്വിരാജ് ശ്രദ്ധേയമായ ഗെറ്റപ്പുകളോടെ എത്തുകയാണ്. വേദിക എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഖിലയാണ്.

പൊട്ടിച്ചിരിയുടെ പൂക്കാലം തന്നെ സൃഷ്ടിക്കാന്‍ സുരാജ് വെഞ്ഞാറമൂടെത്തുക യാണ് ജഗദ്ഗുരു മഹാഋഷി വശ്യവചസ് എന്ന മാന്ത്രികന്റെ വേഷത്തില്‍. ജഗതി, ഇന്ദ്രന്‍സ്, ജഗദീഷ്, കുളപ്പുള്ളി ലീല, ബിന്ദു പണിക്കര്‍, മഞ്ജുപിള്ള തുടങ്ങി ഒരു വന്‍താരനിരതന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

വിന്റര്‍, ക്രേസി ഗോപാലന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നര്‍മമധുരമായ ഒരു പ്രണയകഥയുമായാണ്ദീപു കരുണാകരന്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലേ ക്കെത്തുന്നത്. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കുന്ന ഒരു സിംപിള്‍ സിനിമയാണിത്- ദീപു പറയുന്നു.മലേഷ്യയുടെ വര്‍ണഭംഗിയും, തിരുവനന്തപുരം കുതിരമാളിക കൊട്ടാരത്തിന്റെ പ്രൌഢിയുമെല്ലാം ഈ ചിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരി ക്കുന്നു.

ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്നോ കുടമുല്ല പൂ വിരിഞ്ഞു… എന്ന ഗാനം ഇൌ ചിത്രത്തില്‍ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ റീമിക്സ് ഗാനം യുവതലമുറയിലെ ശ്രദ്ധേയരായ ഗായകരാണ് പാടിയിരിക്കുന്നത്.

ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ശാന്താമുരളീധരനാണ്  ചിത്രം നിര്‍മിച്ചിരി ക്കുന്നത്. ശ്യാം ദത്ത് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റൈ എഡിറ്റര് മനോജ് ആണ് ഓഗസ്റ്റ് 26 ന് ചിത്രം തിയേറ്ററുകളിലെത്തും