ഇനി മലയാളത്തിലും ഒരു സല്‍മാന്‍

single-img
5 August 2011

നടന്‍മാരുടെ മക്കള്‍ സിനിമയില്‍ അഭിനയിക്കുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഇൌ താരപുത്രന്റെ വരവ് എന്തുകൊണ്ടും ശ്രദ്ധേയമാകും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാന്‍ ആണ് നായകവേഷത്തിലൂടെ സ്ക്രീനില്‍ എത്താന്‍ പോകുന്നത്.

ജയരാജിന്റെ സഹായിയായിരുന്ന ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സെക്കന്‍ഡ്ഷോയിലൂടെയാണ് സല്‍മാന്‍ എത്തുന്നത്. അധോലോക നായകന്റെ വേഷമാണ് സല്‍മാന് സെക്കന്‍ഡ് ഷോയില്‍. അവന്തികയാണ് നായിക. ബാബുരാജ്, സലിംകുമാര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

ഇപ്പോള്‍ താരപുത്രന്‍മാരാണ് സിനിമയില്‍ വെന്നിക്കൊടിപ്പാറിക്കുന്നതെല്ലാം. ശ്രീനി വാസന്റെ മകന്‍ വിനീത് നായകനായും സംവിധായകനായും ഗായകനായുമെല്ലാം പേരെടുത്തു. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ സുകുമാര പുത്രന്‍മാര്‍ യുവതാരങ്ങളില്‍ മുന്‍നിരയില്‍ തിളങ്ങുകയാണ്.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്, ജയറാമിന്റെ മകന്‍ കാളിദാസ് എന്നിവരും തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ മാത്രം സംവിധാ യകര്‍ക്കു പിടികൊടുക്കാതെ നടക്കുകയായിരുന്നു. കഥയുടെ പുതുമ കൊണ്ടാണ് മമ്മൂട്ടി ഇൌ ചിത്രത്തില്‍ അഭിനയിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെ ലിംഗു സ്വാമിയുടെ തമിഴ്സിനിമയില്‍ അഭിനയിക്കുന്നു എന്നായിരുന്നു കേട്ടിരുന്നത്. അച്ഛനെപോലെ താരകിരീടം ചൂടാന്‍ സല്‍മാന് ആകുമോയെന്നു കണ്ടറിയാം.