ശില്‍പ്പ ഷെട്ടി മൊട്ടയടിച്ചു!

single-img
4 August 2011

വിവാദങ്ങളിലൂടെ ബോളിവുഡിന്റെ മനം കവര്‍ന്ന ശില്‍പ ഷെട്ടി മൊട്ടത്തലയായി. ജീവിതത്തിലല്ല, സിനിമയിലാണ് ശില്‍പ്പയുടെ പുതിയ അവതാരം.

മലയാളിയായ ആര്‍ ശരത് രചനയും സംവിധാനവും നിര്‍വഹിച്ച ദി ഡിസയര്‍ എന്ന ഇന്തോ-ചൈനീസ് ചിത്രത്തിലാണ് ശില്‍പ്പ മൊട്ടത്തലയുമായി പ്രത്യക്ഷപ്പെടുന്നത്. തല മുണ്ഡനം ചെയ്ത സന്ന്യാസിനിയുടെ വേഷത്തിലാണ് ശില്‍പ്പ അഭിനയിച്ചത്. ഹിന്ദിയില്‍ ഒരുക്കിയിരിക്കുന്ന ദി ഡിസയര്‍ 24ന് ന്യൂയോര്‍ക്ക് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശി പ്പിക്കുന്നുണ്ട്.

ടെന്‍ ഗോള്‍ഡന്‍ സ്റ്റാറിനു വേണ്ടി സുനന്ദ ഷെട്ടിയും ഇന്‍ഡിഷ ക്രിയേഷന്‍സിനു വേണ്ടി ഷിയൂണും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മുമ്പ് ജനീവ അന്താരാഷ്ട്ര ചല ച്ചിത്രമേളയില്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കുളള പുരസ്ക്കാരം ദി ഡിസയര്‍ സ്വന്തമാ ക്കിയിരുന്നു. ശില്‍പ്പ ഷെട്ടിയും ചൈനീസ് നടന്‍ സിയാ യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനുപം ഖേര്‍, ജയപ്രദ എന്നിവരും ശ്രദ്ധേയമായ വേഷത്തി ലെത്തുന്നു. ശങ്കര്‍ എസ്സന്‍ ലോയിയും ഗ്രാമി അവാര്‍ഡ് ജേതാവ് ഭട്ടുമാണ് ചിത്ര ത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

മുമ്പ് ദീപാ മേത്തയുടെ വാട്ടര്‍ എന്ന ചിത്രത്തില്‍ നായിക ഉള്‍പ്പെടെയുളള എല്ലാ സ്ത്രീ കഥാപാത്രങ്ങളും മൊട്ടത്തലുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ ബ്രിറ്റനി സ്പിയേഴ്സും മൊട്ടയടിച്ച് വാര്‍ത്തകളിലിടം നേടിയരുന്നു. നതാലി പോര്‍ട്മാനും അനിതാ നായരും ലിസ റേയും ഷബാന ആസ്മിയുമെല്ലാം സിനിമയ്ക്കു വേണ്ടി മൊട്ടയായിട്ടുണ്ട്. ഇനി ശില്‍പ്പയുടെ ഉൌഴം.